ഇറാനില്‍ ഈ മാസം ആദ്യ ആഴ്ചയിലുണ്ടായ അസാധാരണ ഭൂമികുലുക്കത്തില്‍ സംശയങ്ങളുയര്‍ത്തി ലോകം. 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സെംനാന്‍ പ്രവിശ്യയിലെ അറദാന്‍ ആയിരുന്നു. പ്രഭവകേന്ദ്രത്തില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള ടെഹ്റാനോളം ഈ കുലുക്കത്തിന്റെ വ്യാപ്തിയെത്തിയെന്നും ഇത് സ്വാഭാവികമായി സംഭവിച്ചതല്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന് ആദ്യമായി നടത്തിയ അണുബോംബ് സ്ഫോടനമാണിതെന്ന ആശങ്കയാണ് ഇപ്പോൾ പരക്കുന്നത്. ഇറാനിൽ ഭൂചലനമുണ്ടായി നിമിഷങ്ങള്‍ക്കകം തന്നെ ചെറുചലനം ഇസ്രയേലില്‍ അനുഭവപ്പെട്ടു. ഇതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതും ആക്രമണത്തിന്റെ പശ്ചാത്തലവുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടുകയും ചെയ്തു. ‘ഇറാന് കഴിഞ്ഞ രാത്രിയില്‍ അവരുടെ അണുബോംബ് പരീക്ഷിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴെയായാണ് ബോംബ് സ്ഫോടനം നടത്തിയതെ’ന്നും പറയുന്നു. ഇറാന്റെ ആണവ സംഭരണികള്‍ക്കടുത്തായാണ് ഭൂചലനമുണ്ടായതെന്നതും ഭൂഗര്‍ഭ പരീക്ഷണത്തിന്റെ സാധ്യതകളെ ശരി വയ്ക്കുന്നുണ്ട്. ഇറാനിലെ ഭൂചലനത്തില്‍ ഇസ്രയേല്‍ ഭയന്നുവെന്നും അതാണ് ഇറാനെതിരെ തുടരാക്രമണങ്ങള്‍ക്ക് മുതിരാത്തതെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഭൂചലനങ്ങള്‍ക്ക് കാരണം ഭൂമിക്കടിയില്‍ നടത്തുന്ന ആണവ പരീക്ഷണങ്ങളാകാമെന്നത് കൊണ്ടുതന്നെ ഒക്ടോബര്‍ അഞ്ചിനുണ്ടായ ഭൂചലനത്തെ അതീവ ഗൗരവത്തോടെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU