കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ വീഡിയോ പകര്‍ത്തി; യുവാവ് പിടിയില്‍

തിരുവനന്തപുരം: കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ യുവാവ് പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശി നിഷാന്ത് (31) ആണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം. വീടിന്‍റെ മതിൽ ചാടി തുറന്നിട്ടിരുന്ന ജനാല വഴിയാണ് യുവതി കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്ന ദൃശ്യം പ്രതി പകര്‍ത്തിയത്. മൊബൈലിന്‍റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന്, കഠിനംകുളം പോലീസിൽ പരാതി നൽകി. സ്ത്രീകൾക്കു മേലുള്ള അതിക്രമത്തിനും പുറമേ ഐടി ആക്ട് വകുപ്പും ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞവര്‍ഷം ഒറ്റദിവസം കൊണ്ട് 13 കേസുകളില്‍ പ്രതിയായ ആളാണ് നിഷാന്ത്. കല്ലമ്പലം മുതൽ കോട്ടയം കറുകച്ചാൽ വരെ പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനുമാണ് നിഷാന്തിനെതിരെ ഒറ്റ ദിവസം കൊണ്ട് 13 കേസ് രജിസ്റ്റർ ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group