Women Attacked Police Officers ദുബായ്: പോലീസ് സ്റ്റേഷനില്‍ വെച്ച് പ്രതികളിലൊരാൾ വനിതാ പോലീസുകാരെ സമ്മതമില്ലാതെ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തില്‍ ശിക്ഷ വിധിച്ച് ദുബായ് കോടതി. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്‍റെ വീഡിയോയാണ് യുവതികള്‍ പകർത്തിയത്. സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിനും നിയമനിർവഹണം തടസപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനുമാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞവർഷം ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം. ഗ്ലോബൽ വില്ലേജിന് പുറത്ത് ടാക്സി ഡ്രൈവറുമായി കസഖിസ്ഥാൻ സ്വദേശികള്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന്, ഇവരെ അൽ ബർഷ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും സ്റ്റേഷനുള്ളിൽ പ്രതികളിലൊരാൾ വനിതാ പോലീസുകാരെ അവരുടെ സമ്മതമില്ലാതെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഫോണ്‍ കൈമാറാൻ നിയമപാലകർ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഉദ്യോഗസ്ഥർ ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ രണ്ടാം പ്രതി എതിർക്കുകയും ഉദ്യോഗസ്ഥരെ ചവിട്ടുകയും അടിക്കുകയും ചെയ്തു. തുടർന്ന്, മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് ചതവുകളും പോറലുകളും ഉൾപ്പെടെ പരിക്കേറ്റു. പോലീസ് ഉദ്യോഗസ്ഥരെ എതിർത്തതിനും ആക്രമിച്ചതിനും ഒന്നാം പ്രതിക്കെതിരെയും സർക്കാർ ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി വിഡിയോയിൽ പകർത്തിയതിന് രണ്ടാമത്തെ പ്രതിക്കെതിരെയും കേസെടുത്തു. ഒന്നാം പ്രതിക്ക് മൂന്ന് മാസം തടവും തുടർന്ന് നാടുകടത്തലുമാണ് ശിക്ഷ. രണ്ടാം പ്രതിക്ക് 2000 ദിർഹം പിഴ ചുമത്തുകയും റെക്കോർഡിങ്ങിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടുകയും ചെയ്തു.
Home
dubai
Women Attacked Police Officers: ടാക്സി ഡ്രൈവറുമായി വഴക്കിട്ടു, പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു; പ്രവാസി യുവതികളെ ശിക്ഷിച്ച് യുഎഇ കോടതി